മണ്ണാര്‍ക്കാട് : നിരന്തരം കാട്ടാനയിറങ്ങുന്ന തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യിലെ വനാതിര്‍ത്തി പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്. കാട്ടാനകള്‍ തകര്‍ത്ത സൗരോര്‍ജ തൂ ക്കുവേലിയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.കാട്ടാനകള്‍ മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ നാട്ടുകാരും ജനപ്രതിനിധികളും വനപാലകരോട് വിശദീകരിച്ചു.
താന്നിക്കുഴി, കുന്തിപ്പാടം, മുപ്പതേക്കര്‍, പൊതുവപ്പാടം ഭാഗത്ത് ഒരാഴ്ചക്കാലമായ കാട്ടാന കള്‍ കാടുകയറാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ വാഴ,റബര്‍, തെങ്ങ് തുടങ്ങിയ വിളക ള്‍ നശിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്യജീവി വരുത്തിവെയ്ക്കുന്നത്. ആര്‍.ആര്‍.ടിയും, വനപാലകരും ചേര്‍ന്ന് ആനകളെ ഓടിച്ചാലും മറ്റുവഴികളിലൂടെ കൃ ഷിയിടങ്ങളിലേക്കെത്തും. പ്രതിരോധിക്കാനായി രണ്ടാഴ്ചമുമ്പ് കുന്തിപ്പാടം മുതല്‍ പൊ തുവപ്പാടം വരെ സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയും തകര്‍ത്താണ് ഇപ്പോള്‍ കാട്ടാന കള്‍ കൂട്ടത്തോടെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.
കര്‍ണാടകയിലെ നാച്വര്‍ ഫെന്‍സ് എന്ന കമ്പനിയാണ് പതിനഞ്ചു ലക്ഷം രൂപ ചിലവി ല്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിച്ചത്. സമീപത്തെ മരങ്ങള്‍ തള്ളിയിട്ടും മുറ്റുമാണ് ആനകള്‍ വേലി തകര്‍ക്കുന്നത്. വനാതിര്‍ത്തിയില്‍ ഇരട്ട വരികളായി നാല് മീറ്റര്‍ ഉയ രത്തില്‍ സ്ഥാപിച്ച വേലിയില്‍ അഞ്ചോളം ഇടങ്ങളിലായി തകര്‍ന്നിട്ടുണ്ട്. തൂക്കുവേ ലിയുടെ പ്രവര്‍ത്തന ക്ഷമതയും മറ്റും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. വേലി നിര്‍മിച്ച കമ്പനി കോണ്‍ട്രാക്ടറും സ്ഥലത്തെത്തിയിരുന്നു. കമ്പനി ജീവനക്കാരും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് വേലികള്‍ പുന:സ്ഥാപിച്ചു തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെ വേലി പരിപാലിക്കാനും ധാരണയായി.
സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ്, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍, ഡെപ്യുട്ടി ഗ്രേഡ് റെയ്ഞ്ച് ഓഫിസര്‍ ജഗദീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജെയ്സന്‍, വാര്‍ഡ് അംഗം നിജോ വര്‍ഗീസ്, കിഫ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയരാണ് സ്ഥല സന്ദര്‍ശനം നടത്തിയത്.