അലനല്ലൂര്‍ : സ്‌നേഹതീരം ഡയാലിസിസ് ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമു ഖ്യത്തില്‍ വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈ സ്‌കൂള്‍, പള്ളിക്കുന്ന് എ.യു.പി സ്‌കൂള്‍, കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ് സ്‌കൂള്‍, അലനല്ലൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ക്യാംപ് നടന്നത്. വൃക്കക ളുടെ ആരോഗ്യാവസ്ഥ, രോഗബാധയുടെ തോത്, രോഗം ബാധിക്കാനുള്ള സാധ്യതകള്‍ എന്നിവ ലളിതമായ പരിശോധനകളിലൂടെ അനായാസമായി കണ്ടെത്താനുള്ള അവ സരമാണ് ക്യാംപില്‍ ഒരുക്കിയത്. ഡോ.വിത്സന്റെ നേതൃത്വത്തില്‍ തണല്‍ മൊബൈ ല്‍ ലാബ് സംഘം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.താലൂക്ക് ആശുപത്രി ജനറല്‍ ഫിസിഷ്യന്‍ ഡോ.സുബോധ് ഉദ്ഘാടനം ചെയ്തു. സ്‌നേഹതീരം വൈസ് ചെയര്‍മാന്‍ മോഹന്‍ ഐസക്ക് അധ്യക്ഷനായി. ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി പയ്യനെടം ആമുഖ പ്രഭാഷണം നടത്തി. കണ്‍വീനര്‍ അബ്ദുല്‍ അസീസ് സഖാഫി മൈലാംപാടം, ഡയറക്ട ര്‍മാരായ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, സി.മൊയതീന്‍കുട്ടി, കുഞ്ഞിമൊയ്തീന്‍, ഹസന്‍ സഖാഫി, എം.സി.ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.