അഗളി: അട്ടപ്പാടിയിൽ തടി കയറ്റിപ്പോയ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈ വർക്ക് പരിക്കേറ്റു. ശനി വെളുപ്പിനെ ആറരയോടെ നടന്ന സംഭവത്തിൽ ഡ്രൈവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈ വറെ ഇതുവഴിയെത്തിയ യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ചില്ല് തകർ ത്താണ് പുറത്തെടുത്തത്. അട്ടപ്പാടി താവളം ഭാഗത്ത് നിന്നും തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് പ്ലാമരത്ത് വളവ് തിരിയുന്നതിന് ഇടയിൽ മറിഞ്ഞത്. വളവ് തിയു മ്പോൾ വണ്ടി ചെരിയുന്നത് കണ്ട് പുറകിലേക്ക് ഓടി മാറിയത് കൊണ്ടാണ് വഴിയരു കിൽ നിന്നിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് നനഞ്ഞ് കിടന്നിരുന്നതും റോഡിന് ഒരു ഭാഗത്തേക്ക് ഉണ്ടായിരുന്ന ചെ രിവുമാണ് വണ്ടി മറിയാൻ ഇടയാക്കിയത്. ഇത് മൂലം ഗതാഗതം തടസപ്പെട്ടില്ല. പകൽ 11ഓടെ ക്രെയിൻ ഉപയോഗിച്ച് മരം മറ്റെരു വാഹന ത്തിലേക്ക് മാറ്റികയറ്റിയ ശേഷമാണ് മറിഞ്ഞ ലോറി ഉയർത്തി മാറ്റിയത്.