മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍ നിന്നും അട്ടപ്പാടിയി ലേക്ക് ഉള്‍പ്പടെ മണ്ണാര്‍ക്കാട്ടെ വിവിധ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കാലപ്പഴ ക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ അനുവദിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പോയിലുള്ള ബസുകള്‍ ഒന്നര പതിറ്റാണ്ടില ധികം പഴക്കമുള്ളവയാണ്. അട്ടപ്പാടിയിലേക്ക് ചുരം വഴി വിദ്യാര്‍ഥികളും സാധാരണ ക്കാരായ ജനങ്ങളും കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ആശ്രയിച്ച് യാത്ര നടത്തു ന്നുണ്ട്. കാലപ്പഴക്കം ചെന്ന ബസുകള്‍ ചുരംവഴി യാത്ര നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഗൂളിക്കടവിന് സമീപത്ത് വച്ച് പിന്‍ചക്ര ങ്ങള്‍ ഊരിമാറി കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടിരുന്നു. മണ്ണാര്‍ക്കാടി ന്റെ വിവിധ പ്രദേശങ്ങളിലേക്കും സര്‍വീസ് നടത്തി വരുന്ന ബസുകളും പഴക്കം ചെ ന്നവയാണ്. കോവിഡ് കാലത്ത് നിര്‍ത്തിയ സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല. ഇത് പുനരാരംഭിക്കുവാനും നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. സാധ്യ ത പഠനം നടത്തി റിപ്പോര്‍ട്ട് പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് സഭ യില്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!