സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ
പാലക്കാട് : കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കല ക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോച നാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവന ക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടി രിപ്പുകാരും മാസ്‌ക് ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. സ്വകാര്യ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവരുടെ വിവ രം ഡി.എം.ഒയെ അറിയിക്കണം. ഇതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോ ഗം വിളിക്കും. വവ്വാലുകള്‍ കൂടുതലായി കാണുന്ന ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ജാഗ്രത വേണ മെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഹോമി യോ-ആയുര്‍വേദ ഡി.എം.ഒമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്, വനിതാ ശിശു ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളെജ് ഡയറക്ടർ, സൂപ്രണ്ട്, പീഡിയാട്രിക് – ഗൈനക്കോളജി വിഭാഗം തലവന്മാർ, നഴ്‌സിങ് സൂപ്രണ്ട് പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോ ഗസ്ഥര്‍, പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രതിനിധി ഡോ. അൻവർ, തുടങ്ങിയ വര്‍ പങ്കെടുത്തു.