മണ്ണാര്‍ക്കാട്: ദുരന്തമുഖത്തെ രക്ഷകരെ നേരില്‍ കാണാനും രക്ഷാഉപകരണങ്ങള്‍ അടു ത്തറിയാനുമായി വിദ്യാര്‍ഥികള്‍ വട്ടമ്പലത്തെ അഗ്നിരക്ഷാനിലയത്തിലെത്തി.
മണ്ണാര്‍ക്കാട് എം.ഇ.ടി. ഇഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങളായ 52 വിദ്യാര്‍ഥികളാണ് അഗ്‌നിരക്ഷാനിലയം സന്ദര്‍ശിച്ചത്. അധ്യാപകരായ സദര്‍, സുബീന എന്നിവരും കൂടെയുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ആളുകളെ രക്ഷപ്പെടുത്താനായി കമ്പികള്‍, സ്ലാബുകള്‍ എന്നിവ മുറിച്ച് നീക്കം ചെയ്യു ന്ന ഹൈഡ്രോളിക് കട്ടര്‍ / സ്പ്രെഡര്‍, തലകീഴായി മറിഞ്ഞ വാഹനങ്ങള്‍ ഉയര്‍ത്താനു പയോഗിക്കുന്ന ന്യൂ മാറ്റിക് ലിഫ്റ്റിങ്ങ് എയര്‍ ബാഗ്, റോഡുകള്‍ക്ക് കുറുകെ വീഴുന്ന മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ചെയ്ന്‍ സോ, ഉപയോഗശൂന്യവും താഴ്ചയുമുള്ള കിണറു കളില്‍ ഇറങ്ങുമ്പോള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന ബ്രീത്തിങ് അപ്പാരറ്റസ്, പൂട്ടിയിട്ട വ്യാപാരസ്ഥാപനങ്ങളില്‍ രാത്രികാലങ്ങളിലും മറ്റും തീപിടിത്തമുണ്ടാകുമ്പോള്‍ ഷട്ട റുകളുടെ പൂട്ട് പെട്ടെന്ന് തുറക്കാനുള്ള ഷട്ടര്‍ടിങ്ങ് തുടങ്ങിയവയെല്ലാം പരിചയപ്പെട്ടു. അപകടത്തില്‍പ്പെട്ടയാള്‍ക്ക് പ്രാഥമികചികിത്സ നല്‍കേണ്ടതിന്റെ ആവശ്യകതകളും രീതികളും കുറിച്ചുള്ള അറിവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ ര്‍ ജയരാജന്‍ ക്ലാസെടുത്തു. സേനാംഗങ്ങള്‍ നിലയത്തിലെ വിവിധ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!