മണ്ണാര്‍ക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 678 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസു കളിലായി 10,32,09,332 രൂപ പിഴയീടാക്കി. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായവര്‍ക്ക് 5,65,15,500 രൂപ നഷ്ടപരിഹാരമായി നല്‍കി. വായ്പാ പരാതിയില്‍ 4,61,74,012 തിരിച്ചടവായി ലഭിച്ചു. മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന സ്‌പെഷ്യല്‍ സി റ്റിങ്ങില്‍ 6480 പെറ്റി കേസുകളിലായി 1,05,04,050 രൂപ പിഴയായി ലഭിച്ചു. അദാലത്തില്‍ ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. മിഥുന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!