മണ്ണാര്‍ക്കാട് : അനധികൃതമായി റീഫില്ലിങ് ചെയ്ത സിലിണ്ടര്‍ ഒഴിവാക്കി ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാ മെന്ന് പാലക്കാട് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി. അനൂപ് പറഞ്ഞു. സിലി ണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത റീഫില്ലിങ് ആണ്. അതിനാല്‍ അത്തരം പ്രവൃത്തികള്‍ പൂര്‍ണമായും ഒഴിവാക്കണം. ഹോട്ടലുടമകളും കച്ചവടക്കാരും ഇത് പ്രത്യേകം ശ്രദ്ധിക്കണം. അംഗീ കൃത ഏജന്‍സികളില്‍നിന്നു മാത്രം സിലിണ്ടറുകള്‍ വാങ്ങണം. സുരക്ഷാ -കാലാവധി പരിശോധനകളെല്ലാം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഏജന്‍സികളില്‍നിന്നും സിലിണ്ടറുകള്‍ വിതരണം ചെയ്യാറുള്ളൂ. ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ പരമാവധി വീടിന് പുറത്ത് സൂക്ഷിക്കണം. വായു സഞ്ചാരമുള്ള സ്ഥലങ്ങളിലും തുറന്നിട്ട ജനലു കള്‍ക്കരികിലുമായി സിലിണ്ടറുകള്‍ വെയ്ക്കുക. സിലിണ്ടര്‍ ചരിച്ചിടുന്നതും വെള്ള ത്തില്‍ താഴ്ത്തി വെക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!