മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ വാഹന പാര്‍ക്കിംങിന് സ്ഥലമില്ലാത്തത് ബുദ്ധി മുട്ട് സൃഷ്ടിക്കുന്നു. രോഗികളുമായി നിത്യേന നൂറുകണക്കിന് വാഹനങ്ങളെത്തുന്ന തിര ക്കേറിയ ആശുപത്രിയിലാണ് ഈ ദുസ്ഥിതി. വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലപരിമിതിയാണ് പ്രതിസന്ധി.വാഹനങ്ങളിലെത്തുന്നവര്‍ രോഗിയെ ഇറക്കിയ ശേ ഷം വാഹനങ്ങള്‍ ആശുപത്രിക്ക് പുറത്തെ ഇടവഴികളിലേക്കോ മറ്റോ നിര്‍ത്തിയിടേണ്ടി വരികയാണ്. ഇത് വഴിയില്‍ വാഹനത്തിരക്കിനും ഇടയാക്കുന്നു. ആശുപത്രിക്ക് മുന്നി ല്‍ ഓട്ടോ സ്റ്റാന്‍ഡുമുണ്ട്.

ഒരേക്കറോളം സ്ഥലത്താണ് ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഒ.പി.ടിക്കറ്റ് കൗ ണ്ടര്‍, മോര്‍ച്ചറി എന്നിവടങ്ങളിലേക്കുള്ള പ്രധാന വഴി ഒഴിച്ചാല്‍ ഇരുഭാഗങ്ങളിലും ചുറ്റി ലുമെല്ലാം കെട്ടിടങ്ങളാണ്. പ്രധാന ഗേറ്റിന് സമീപത്തെ കെട്ടിടത്തിന് മുന്‍വശത്തും പി ന്നിലുമായുള്ള കുറച്ചു ഭാഗത്താണ് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കെട്ടിട ത്തിനും മതിലിനും ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയിലൂടെ വേണം ഇവിടേക്ക് കടക്കാന്‍. നിര്‍ത്തിയിട്ട വാഹനം എടുക്കണമെങ്കില്‍ മറ്റു വാഹനങ്ങള്‍ മാറ്റണം. സ്ഥല പരിമിതി മൂലം ആശുപത്രി ജീവനക്കാരുടെ വാഹനങ്ങളടക്കം പുറത്ത് നിര്‍ത്തിയിടേണ്ട അവ സ്ഥയാണ്.

പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, വാട്ടര്‍ അതോറിറ്റി ഓഫിസ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷ ണല്‍ ഓഫിസ് എന്നിവടങ്ങളിലേക്കുള്ള വഴിയരുകിലാണ് പലരും വാഹനങ്ങള്‍ നിര്‍ ത്തിയിടുന്നത്. സ്ഥലപരിമിതി പ്രശ്നം പരിഹരിക്കാന്‍ സമീപത്ത് വനംവകുപ്പിന്റെ ഉള്‍ പ്പടെയുള്ള സ്ഥലം വിനിയോഗിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. സ്ഥലം വിട്ടു കിട്ടു കയാണെങ്കില്‍ പാര്‍ക്കിംങിന് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ നഗരസഭ സന്നദ്ധമാണെ ന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!