മണ്ണാര്‍ക്കാട് : തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയുടെ കരട് സെപ്റ്റംബര്‍ 8 ന് പ്രസി ദ്ധീകരിക്കും. അന്ന് മുതല്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാമെ ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബര്‍ 23 വരെ അപേക്ഷ ന ല്‍കാം. ഇതിനായി sec.kerala.gov.in സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍ കണം. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവ ര്‍ക്ക് പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തി ലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in ലും ലഭ്യ മാകും. അന്തിമ പട്ടിക ഒക്ടോബര്‍ 16 ന് പ്രസിദ്ധീകരിക്കും.പട്ടികയിലെ ഉള്‍ക്കുറിപ്പുക ളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഈ സമയം ഓണ്‍ലൈനിലൂടെ അ പേക്ഷിക്കാം. അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ആക്ഷേപം സമര്‍പ്പിക്കാ നും അവസരമുണ്ട്. ആക്ഷേപങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ടോ തപാലിലൂ ടെയോ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.