പാലക്കാട് : ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. ആഗസ്റ്റ് 17 മുതല്‍ 25 വരെ അളവ്-തൂക്ക സംബന്ധമായ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 3,87,000 രൂപ പിഴ ഈടാക്കിയതായും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ് അറിയിച്ചു. ഞായറാഴ്ചകളിലും പരിശോധന നടക്കുന്നുണ്ട്. രണ്ട് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന രണ്ട് സ്‌ക്വാഡുകള്‍ ആഗസ്റ്റ് 28 വരെ പരിശോധന നടത്തും. പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക് അമിതവില, തൂക്കത്തില്‍ കുറവ്, എം.ആര്‍.പി, തൂക്കം, പാക്കിങ് തീയതി എന്നിവ രേഖപ്പെടുത്താതിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാം.
കണ്‍ട്രോള്‍ റൂം – 0491 2505268
പാലക്കാട് – 8281698085, 8281698086, 8281698092
ചിറ്റൂര്‍ – 8281698087
മണ്ണാര്‍ക്കാട് – 8281698088
ഒറ്റപ്പാലം – 8281698089
ആലത്തൂര്‍ – 8281698091
പട്ടാമ്പി – 9400064087