മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി മുസ്‌ലിം ലീഗ് അംഗം ബഷീര്‍ തെക്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ 11 വോട്ടുകള്‍ നേടിയാണ് ബഷീര്‍ തെക്കന്‍ വൈസ് പ്രസിഡന്‍റായത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുള്‍ സലീമിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. ഒരു അംഗം വോട്ടെടുപ്പിന് എത്തിയില്ല.
യു.ഡി.എഫ് മുന്‍ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡന്‍റ് കോണ്‍ഗ്രസിലെ മുഹമ്മദ് ചെറൂട്ടി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡന്‍റ് വി.പ്രീത സത്യവാചകം ചൊല്ലിക്കൊടുത്തു. കന്നിയങ്കത്തില്‍ എല്‍.ഡി.എഫിലെ കെ.എസ് ദീപേഷിനെതിരെ 767 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബഷീര്‍ തെക്കന്‍ ഭീമനാട് ഡിവിഷനില്‍ നിന്നും വിജയിച്ചത്. നിലവില്‍ പ്രവാസി ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയും സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറിയുമാണ്. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു. ആഷിഖ് അലി വരണാധികാരിയായിരുന്നു. തുടര്‍ന്ന് നടന്ന അനുമോദനയോഗം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല, ജില്ലാ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, വൈസ് പ്രസിഡന്‍റ് കെ.പി മൊയ്തു, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷറഫ്, സി.എച്ചുതന്‍, മണ്ഡലം ലീഗ് പ്രസിഡന്‍റ് റഷീദ് ആലായന്‍, സലാം തറയില്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സജ്ന സത്താര്‍, കെ.കെ ലക്ഷ്മിക്കുട്ടി, അക്കര ജസീന, കെ.പി.എം സലീം, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗഫൂര്‍ കോല്‍ക്കളത്തില്‍, മെഹര്‍ബാന്‍ ടീച്ചര്‍, ജനപ്രതിനിധികളായ മുസ്തഫ വറോടന്‍, മുഹമ്മദ് ചെറൂട്ടി, പ്രവാസി ലീഗ് നേതാക്കളായ കെ.പി കുഞ്ഞുമുഹമ്മദ്, ഐ.മുഹമ്മദ്, ബി.ഡി.ഒ അജിത് കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.