മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ 40 സ്ഥലങ്ങളില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍ ആരം ഭിക്കുന്നതിന് സെപ്റ്റംബര്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുളിങ്കുട്ടം (കണ്ണ മ്പ്ര ഗ്രാമപഞ്ചായത്ത്), ചിതലി പാലം (കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്), മീനാക്ഷിപുരം (പെരുമാട്ടി ഗ്രാമപഞ്ചായത്ത്), പുതുശ്ശേരി (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), കൃഷ്ണ റോഡ് (പിരായിരി ഗ്രാമപഞ്ചായത്ത്), പാലക്കാട് ബ്ലോക്ക് ഓഫീസ് കല്ലേക്കാട് (പിരായിരി പ ഞ്ചായത്ത്, ഷോളയൂര്‍ (ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്), പുല്ലിശ്ശേരി വായനശാല, വാഴമ്പു റം, കിളിരാനി (കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്), വേലിക്കാട് (മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്), കുപ്പോത്ത്, മുക്കില പിടിക(വിളയൂര്‍ ഗ്രാമപഞ്ചായത്ത്), കണിയമംഗലം(കിഴക്കഞ്ചേരി പഞ്ചായത്ത്), പയ്യല്ലൂര്‍ ജങ്ഷന്‍ (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്), തില്ലങ്കാട്(തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്), കര്‍ക്കിടാംകുന്ന് പുളിക്കല്‍(അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്), കൊടക്കാ ട് സെന്റര്‍(കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്), കല്ലമ്പാട്ട്(മേലാര്‍കോട് ഗ്രാമപഞ്ചായത്ത്), ഗണപതിപ്പാറ മണ്ണാത്തിക്കുളം (അനങ്ങനടി ഗ്രാമപഞ്ചായത്ത്), മരുതൂര്‍ (ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്), വിളത്തൂര്‍ (തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്), വര്‍മ്മന്‍കോട് (കാഞ്ഞി രപ്പുഴ ഗ്രാമപഞ്ചായത്ത്), കളക്കാട്ടുകുറിശ്ശി(ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്), വാളയാര്‍ (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), ആനിക്കോട് (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), മന്നമ്പുള്ളി (മാത്തൂര്‍ ഗ്രാമപഞ്ചായത്ത്), വേലന്താവളം (വടകരപതി ഗ്രാമപഞ്ചായത്ത്), കമ്പിളി ചു ങ്കം(നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്), എടുപ്പുകുളം (എലപ്പുള്ളി ഗ്രാമപഞ്ചായത്ത്) മുച്ചംകു ണ്ട് (മുതലമട ഗ്രാമപഞ്ചായത്ത്), പള്ളം (മുതലമട ഗ്രാമപഞ്ചായത്ത്), കാക്കയൂര്‍ (കൊടു വായൂര്‍ ഗ്രാമപഞ്ചായത്ത്), പുതുപ്പള്ളി തെരുവ്(പാലക്കാട് നഗരസഭ), ചിന്താമണി (ഷൊ ര്‍ണൂര്‍ നഗരസഭ), കോണിക്കഴി (കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്), കുറ്റിക്കോട്, തൂത, പുത്തനാല്‍ക്കള്‍ അമ്പല പരിസരം (ചെര്‍പ്പുളശ്ശേരി നഗരസഭ), ഒറ്റപ്പാലം ടൗണ്‍(ഒറ്റപ്പാലം നഗരസഭ) എന്നിവിടങ്ങളിലാണ് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

പ്രീഡിഗ്രി, പ്ലസ് ടു/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 50 നും മധ്യേ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത യുള്ളവര്‍, സ്ത്രീകള്‍, എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനു സരിച്ചുള്ള അധിക മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ, അഭി മുഖം മുഖാന്തിരമായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത-ഷെഡ്യൂള്‍ഡ് ബ്രാഞ്ചു കളില്‍ നിന്നെടുത്ത 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമു ണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവയും സഹിതം http://akshayaexam. kerala.gov.in/aes/registration ല്‍ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് മൂന്ന് ലൊക്കേഷനിലേക്ക് അപേക്ഷ നല്‍കാം. അപ്ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, നല്‍കിയ രേഖകളുടെ അസല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ സഹിതം സെപ്റ്റംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, 12/943(8), നൈനാന്‍സ് കോം പ്ലക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട്- 678001 എന്ന വിലാസത്തില്‍ നേരിട്ട് നല്‍ക ണമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.akshaya. kerala.gov.in , 0491 2544188, 04912547820.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!