മണ്ണാര്‍ക്കാട് : അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. റോഡിലെ കലുങ്കുകള്‍ പൊളിച്ച് പണിയു ന്ന പ്രവര്‍ത്തനങ്ങളാണ് ആനമൂളി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ചിരി ക്കുന്നത്. റോഡില്‍ ആകെ 36 കലുങ്കുകളാണ് ഉള്ളത്. ഇവ പുതുക്കി പണിയുന്നതോടൊ പ്പം ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കുമെന്ന് കേരള റോഡ് ഫ ണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ഭാഗമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 44 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശി ഹാരിസാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 15 മാസമാണ് കരാര്‍ കാലാവധി. കഴിഞ്ഞ മെയിലാണ് കരാര്‍ ഒപ്പിട്ടത്.
റോഡ് പ്രവൃത്തിക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ അനുമതി ലഭ്യമാകല്‍, ലെവല്‍സ് പരിശോധിക്കല്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തങ്ങളെല്ലാം പൂര്‍ത്തിയായ മുറയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കരാര്‍ കമ്പനി കടന്നത്. നിലവില്‍ അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയുള്ള റോഡ് 13.6 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുക. ഇതില്‍ ഒമ്പത് മീറ്റര്‍ ടാറിങ് നടത്തും. പലഭാഗങ്ങളിലും റോഡിന്റെ ഇരുവശത്തും അഴുക്കുചാ ലുകളും നിര്‍മിക്കും. ചില ഭാഗങ്ങളില്‍ സ്ലാബോടു കൂടിയ അഴുക്കുചാലാണ് ഉണ്ടാവുക. വൈദ്യുതി, ടെലികോം ലൈനുകള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുക കൈമാറിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളിലെത്തിയിട്ടു ള്ളതായാണ് വിവരം. റോഡിന്റെ അറ്റകുറ്റപണിയും അടിയന്തിരമായി നടത്തും.
രണ്ടാം ഘട്ടം ആനമൂളി മുതല്‍ മുക്കാലി വരെയുള്ള പ്രവര്‍ത്തിയുടെ നടപടിക്രമങ്ങ ളെല്ലാം പൂര്‍ത്തിയായി. അടുത്ത നാലിന് ചേരുന്ന കിഫ്ബി ബോര്‍ഡില്‍ ഇതിനുള്ള അംഗീകാരം നല്‍കും. മൂന്നാം ഘട്ടത്തിന്റെ നടപടിക്രമങ്ങളും പുരോഗമിച്ചു വരിക യാണ്. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ ആനക്കട്ടി വരെ നല്ല നിലവാരത്തിലുള്ള റോ ഡിലൂടെയുള്ള യാത്ര വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം എം.എല്‍.എയും കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തുടര്‍ന്ന് ആനമൂളിയില്‍ യോഗം ചേര്‍ന്നു. കെ.ആര്‍.എഫ്.ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എ.ജയ, അസി.എഞ്ചിനീ യര്‍ പ്രിന്‍സ് ബാലന്‍, പ്രൊജക്ട് എഞ്ചിനീയര്‍ സന്ദീപ്, കരാറുകാരന്‍ ഹാരിസ്, ടി.കെ. ഫൈസല്‍, സാബു പുളിക്കാത്തൊട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.