മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ ഹരിതപെരുമാറ്റ ചട്ടം പാലിച്ച് സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദേശം. ജില്ല യിലെ വിവിധ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ നേതൃത്വ ത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍/മേളകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓ ണച്ചന്തകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകാവുന്ന മാലിന്യത്തിന്റെ അ ളവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും ഹരിത പെരുമാറ്റ ചട്ടം നിര്‍ബന്ധമായി പാലിക്കേണ്ടതിനാല്‍ എല്ലാ ഓഫീസ് മേധാവികളും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ ത ന്നെ തരംതിരിച്ച് അതത് ദിവസം തന്നെ മിനി എം.സി.എഫ്, എം.സി.എഫിലേക്ക് ഹരി തകര്‍മ്മസേനയുടെ സേവനം ഉപയോഗിച്ച് കൊണ്ടുപോകണം. ജൈവമാലിന്യം ഉറവി ടത്തിലോ കമ്മ്യൂണിറ്റി കമ്പോസ്റ്റിങ് യൂണിറ്റിലോ സംസ്‌കരിക്കണം. ഓണാ ഘോഷ പരിപാടികളില്‍ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യാന്‍ പ്ലാസ്റ്റിക്, മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്, തെര്‍മോകോള്‍, എന്നിവ കൊണ്ടുള്ള പാത്രങ്ങള്‍, ഒറ്റത്തവണ ഉപയോ ഗിക്കുന്ന ഗ്ലാസുകള്‍, പേപ്പര്‍ കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഫ്ലക്‌സ് ബോര്‍ഡ് തുടങ്ങിയ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. പകരം പുന:രുപയോഗ സാധ്യത യുള്ള പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
നിരോധിത പ്ലാസ്റ്റിക്, നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍, അര ലിറ്ററിന് താഴെയുള്ള പ്ലാ സ്റ്റിക് കുപ്പികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപ യോഗിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാ ഡിന്റെ പരിശോധന ജില്ലയില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങള്‍ കൃത്യമായി പാ ലിക്കാത്തവര്‍ക്കെതിരെ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.