മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് മടക്കി ലഭി ച്ചത് 14,914 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍. പരിശോധനയെ തുടര്‍ന്നും സ്വമേധയായും കാര്‍ഡ് മടക്കി നല്‍കിയിട്ടുണ്ട്. 2021 മെയ് 21 മുതല്‍ 2023 ജൂലൈ 31 വരെയുള്ള വിവര മാണിത്. അതില്‍ 4525 കാര്‍ഡ് ഉടമകളില്‍ നിന്നും 46.13 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധനയിലൂടെയും പരാതിയുടെ അടിസ്ഥാനത്തിലും കണ്ടെത്തിയ അനര്‍ഹരില്‍ നിന്നുമാണ് പിഴ ഈടാക്കിയത്. പരിശോധനയിലൂടെ 777 മഞ്ഞ കാര്‍ഡുകളും ( എ.എ. വൈ-അന്ത്യോദയ അന്ന യോജന കാര്‍ഡ്) 3224 പിങ്ക് കാര്‍ഡുകളുമാണ് (പി.എച്ച്.എച്ച്- പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് കാര്‍ഡ്) കണ്ടെത്തിയത്. പുറമേ പരാതിയുടെ അടിസ്ഥാ നത്തില്‍ കണ്ടെത്തിയ 62 മഞ്ഞ കാര്‍ഡുകളും 329 പിങ്ക് കാര്‍ഡുകളും പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതുകൂടാതെ 1032 മഞ്ഞ കാര്‍ഡുക ളും 9490 പിങ്ക് കാര്‍ഡുകളും സ്വമേധയാ സറണ്ടര്‍ ചെയ്തു.
ജില്ലയില്‍ 8.07 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
ജില്ലയില്‍ ഇതുവരെ 8.07 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട് 2013(എന്‍.എഫ്.എസ്.എ) പ്രകാരം 49,088 മഞ്ഞ കാര്‍ഡുകളും 1,63,476 പിങ്ക് കാര്‍ഡുകളും വിതരണം ചെയ്തു. ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട് പ്രകാരമല്ലാതെ 1,59,097 നീല കാര്‍ഡുകളും(നോണ്‍ പ്രയോറിറ്റി സബ്‌സിഡി കാര്‍ഡ്) 2,40,480 വെള്ള കാര്‍ഡു കളും(നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി കാര്‍ഡ്) 1066 ഗ്രെ കാര്‍ഡുകളും(നോണ്‍ പ്രയോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ കാര്‍ഡ്) വിതരണം ചെയ്തു. അതിദരിദ്ര വിഭാഗക്കാരില്‍ ആധാര്‍ ഇല്ലാത്ത 530 പേരില്‍ 296 പേര്‍ക്കും ആധാര്‍ ഉള്ള 258 പേരില്‍ 228 പേര്‍ക്കും റേ ഷന്‍കാര്‍ഡുകള്‍ നല്‍കി. ഇതില്‍ 206 പേര്‍ക്ക് പി.എച്ച്.എച്ച്/എ.എ.വൈ കാര്‍ഡുകളാണ് ലഭ്യമാക്കിയത്.