മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റബര്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍. അനിയന്ത്രിതമായ ഇറക്കുമതി മൂലവും ആഭ്യ ന്തര വിപണിയില്‍ നിന്നും വ്യവസായികള്‍ വിട്ടുനിന്നതും വാങ്ങലുകള്‍ പരിമിതപ്പെ ടുത്തിയതും വാങ്ങിയ റബറിന്റെ ഡെലിവറിക്ക് കാലതാമസം വരുത്തുന്നതും കാര ണം ഓണക്കാലത്ത് കര്‍ഷകരില്‍ നിന്നും റബര്‍ വാങ്ങാന്‍ വ്യാപരികള്‍ സാമ്പത്തിക മായി ഏറെ ബുദ്ധിമുട്ടുകയാണെന്ന് ഫെഡറേഷന്റെ ബോര്‍ഡ് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റബര്‍ ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പരിമിതമായ അളവില്‍ ആണെങ്കിലും കഴിഞ്ഞ വാരങ്ങളില്‍ കമ്പനികള്‍ വാങ്ങിയിട്ടു ള്ള റബറിന്റെ ചരക്ക് നീക്കം നടത്തിയില്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍ ഓണക്കാല ത്തു കര്‍ഷകരില്‍ നിന്നും റബര്‍ വാങ്ങാന്‍ ബുദ്ധിമുട്ടും. മഴമാറി നല്ല കാലാവസ്ഥ അനു ഭവപ്പെട്ടതിനാല്‍ സംസ്ഥാനത്ത് റബറിന്റെ വിലഉയരുമെന്നതിനാല്‍ വ്യവസായികളു ടെ ഈ നടപടി അപലപനീയമാണ്. ഈ പ്രവണത ആണ് റബര്‍ വില 156ല്‍ നിന്നും പെ ട്ടെന്ന് 143ല്‍ താഴെ എത്തിച്ചത്. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരത പദ്ധ തിയില്‍ നിന്നും ലഭ്യമാക്കാനുള്ള മുഴുവന്‍ തുകയും ഈ ഓണത്തിനു മുന്‍പ് വിതരണം ചെയ്യണമെന്നും ഐആര്‍ഡിഎഫ് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് ജോര്‍ജ് വാലി, ലിയാകത് അലിഖാന്‍, ബിജു.പി.തോമസ്, ഡിറ്റോ തോമസ്, മുസ്തഫ കമാല്‍, കെ.വി.ജോഷി സംസാരിച്ചു.