അഗളി: പിന്നോക്ക മേഖലയിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതു വി ദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന ‘പഠിപ്പുരുസി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ആനവായ് ഗവ. ട്രൈബല്‍ എല്‍. പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയാ യി. കുറുമ്പ ഗോത്രഭാഷയിലൂടെ മലയാളത്തിലേക്കടുപ്പിക്കുന്ന പ്രത്യേക പാഠ്യരീതിയാ യിരിക്കും ഇതില്‍ അവലംബിക്കുക. കുട്ടികള്‍ക്ക് രസകരമായി പാഠ്യാനുഭവങ്ങള്‍ നേ ടുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയെ വേറിട്ടതാക്കുന്നു.ജില്ലാ പഞ്ചായത്തി ന്റെ സമ്പൂര്‍ണ്ണ പിന്തുണയും പദ്ധതിയുടെ വിജയത്തിനായി വാഗ്ദാനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരം പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കു കയെന്ന് കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കാവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും കുറുമ്പ സര്‍വീസ് സഹകരണ സംഘം വിദ്യാലയത്തിലേക്ക് കൈമാറി. ജില്ലാ പ്രൊജക്ട് കോ ര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ്, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. വി.പി. ഷാജുദ്ദീന്‍, അസി സ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. ഗണേശന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, അഗളി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. വത്സല കുമാരി, കുറുമ്പ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എസ്. മുരുകന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.ജി. ബാലമുരളി, പഞ്ചായത്തംഗം സെന്തില്‍ കുമാര്‍, പ്രധാനധ്യാപകന്‍ പി.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.