പ്രൗഢമായി സ്വാതന്ത്ര്യദിനാഘോഷം

പാലക്കാട്: രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിര്‍ ത്തുന്നതിനും നാം പ്രതിജ്ഞാബദ്ധരാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 77-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമസ്ത മേഖ ലയിലും സമഗ്ര മാറ്റങ്ങള്‍ സൃഷ്ടിച്ചും അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീക രിച്ചു കൊണ്ടുള്ള വികസന അജണ്ടയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ത്.

2050 ഓടുകൂടി കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ പുനരുപയോ ഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രയ ത്നത്തിലാണ് സംസ്ഥാനം. ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ ക്കും വൈദ്യുതി എത്തിച്ച് സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെകൂടി വികസന ത്തിന്റെ പാതയിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 534.5 മെഗാവാട്ട് ശേഷിയുളള വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തി യാക്കിയിട്ടുണ്ട്. 100 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന രണ്ട് ജല വൈ ദ്യുത പദ്ധതികള്‍ കൂടി ഈ വര്‍ഷം പൂര്‍ത്തിയാകും.

149.10 മെഗാവാട്ടിന്റെ 22 പദ്ധതികള്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങും. 1359 മെഗാവാട്ട് വൈ ദ്യുതി ഉത്പാദിപ്പിക്കാവുന്ന ഇടുക്കി സുവര്‍ണ ജൂബിലി പദ്ധതി (800 മെഗാവാട്ട്), മൂഴിയാ ര്‍ രണ്ടാംഘട്ടം (300 മെഗാവാട്ട്), ലക്ഷ്മി (240 മെഗാവാട്ട്), കാരപ്പാറ (19 മെഗാവാട്ട്), എന്നീ വന്‍കിട പദ്ധതികള്‍കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്പുറമേ വരേണ്യ വിഭാഗത്തിന് മാത്രം ലഭ്യമായിരുന്ന സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടി ഏര്‍പ്പെടുത്തികൊണ്ട് അവരുടെ ജീവിത സാഹചര്യവും ഒപ്പം വരുമാനവും മെച്ചപ്പെടുത്തുന്നതിന് ‘ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി’ അനര്‍ട്ട് മുഖേന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.

പൊതുമരാമത്തുവകുപ്പിനു കീഴില്‍ 3402 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തി. 5200 കിലോമീറ്റര്‍ റോഡ്കൂടി ഉടന്‍ നവീകരിക്കും. മല യോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നു. 2025-ഓടെ ദേശീയപാത വികസനം പൂര്‍ത്തിയാകുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.വി.കെ ശ്രീകണ്ഠന്‍ എം.പി, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ജില്ലാ പോലീ സ് മേധാവി ആര്‍. ആനന്ദ്, ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!