പാലക്കാട് : പൊതുജനങ്ങള്‍ക്ക് ക്ഷയരോഗബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗ മായി ജില്ലയിലെ 20 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ബോധവത്ക്കരണ സന്ദേശം ബ്രാന്‍ഡിങ് നടത്തി. ബ്രാന്‍ഡ് ചെയ്ത ബസുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം) ഡോ. കെ.പി റീത്ത കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത്നിന്നും ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ഓഫീസര്‍ ടി.എസ് സുബ്രമണ്യന്‍, കെ. എസ്.ആര്‍.ടി.സി ക്ലസ്റ്റര്‍ ഓഫീസര്‍ ജോഷി ജോണ്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രതീഷ്, കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ പി.എസ് മഹേഷ്, ജില്ലാ ടി.ബി സെന്ററിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ക്ഷയരോഗ ബോധവത്ക്കരണ നോട്ടീസ് വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!