പാലക്കാട് : ജില്ലയിലെ മുഴുവന്‍ വില്ലേജുകളും ഒ.ഡി.എഫ് പ്ലസ് (മോഡല്‍) പദവി നേടിയ തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തവും മാലിന്യ നിര്‍മാര്‍ജനം മികച്ച രീതിയില്‍ നടക്കുന്നതുമായ പഞ്ചായത്തുകള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ് പദവി നല്‍കുന്നത്. വെളിയി ട വിസര്‍ജന മുക്ത ജില്ല എന്നതിനൊപ്പം പൊതു ശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഏര്‍പെടുത്തല്‍ എന്നിവയും ജില്ല യെ സമ്പൂര്‍ണ ഒ.ഡി.എഫ് പ്ലസ് പദവി നേടാന്‍ സഹായിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങള്‍ സ്വയം പ്രഖ്യാപനം നടത്തുകയും ഭരണസമിതി തീരുമാനങ്ങള്‍ എം.ഐ.എസി ല്‍ അപ്ലോഡ് ചെയ്യുകയും ചെയ്താണ് ഈ സുപ്രധാന നേട്ടത്തില്‍ എത്തിച്ചത്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒ.ഡി.എഫ് സുസ്ഥിരത നിലനിര്‍ത്തുകയും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിന് എന്തെങ്കിലും സംവിധാനം ഉണ്ടായിരിക്കുകയും ബോധവത്ക്കരണത്തിനുള്ള ഐ.ഇ.സി ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തതിനുശേ ഷമാണ് ഒ.ഡി.എഫ് പ്ലസ് (മോഡല്‍) ആയി പ്രഖ്യാപനം നടത്തിയത്. ഇതിനുവേണ്ടി പരി ശ്രമിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, സെക്രട്ട റിമാര്‍, അസി. സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജനറല്‍ എക്സ്റ്റന്‍ ഷന്‍ ഓഫീസര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. 90 ദിവസത്തിനു ള്ളില്‍ വില്ലേജുകളില്‍ ഒ.ഡി.എഫ് പ്ലസിന്റെ ഭാഗമായുള്ള പരിശോധന ആരംഭിക്കും. ഇതിനുമുമ്പായി എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും പഞ്ചായത്ത് ഓഫീസിലും കമ്പോസ്റ്റിങ് സംവിധാനങ്ങളും സോക്കേജ് പിറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണം. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉണ്ടായിവന്നിട്ടുള്ള പൊതുയിട ശുചിത്വം നിലനിര്‍ത്തുകയും വേണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!