കുമരംപുത്തൂര്‍: ചങ്ങലീരി എ.യു.പി. സ്കൂളിന്റെ ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന ശതാ ബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വി.കെ.ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. വാര് ഡ് അംഗം സിദ്ദീഖ് മല്ലിയില്‍ അധ്യക്ഷനായി. സെന്റ് ജോസഫ്സ് കോണ്ഗ്രിഗേഷന് എ ജുക്കേഷന് കൗണ്‍സിലര്‍ സിസ്റ്റര്‍ ബ്ലെസി മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജെനീറ്റ, പ്രധാനാധ്യാപകന് കെ.കെ. രാമചന്ദ്രന്, പി.ടി.എ. പ്രസിഡന്റ് ടി.പി. വഹാബ്, വാര്‍ഡ് അംഗം വിനീത,എം.പി.ടി.എ. പ്രസിഡന്റ് പി.രേഖ, ഒ.എസ്.എ. പ്രസി ഡന്റ് അസീസ് കരുണാകുര്ശ്ശി, അസീസ് കോളശ്ശേരി, കെ.പി. ഹംസ, ഭാഗ്യലക്ഷ്മി, കെ.പി.ഹംസ എന്നിവര്‍ സംസാരിച്ചു.