പാലക്കാട് : രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നാളെ രാവിലെ 8.30 മുതല്‍ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. രാവിലെ 8.58 ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും. ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടു ക്കും. തുടര്‍ന്ന് പരേഡിലെ മികച്ച പ്ലറ്റിയൂണുകള്‍ക്കുള്ള സമ്മാന വിതരണവും മലമ്പുഴ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നൃത്തം, ദേശഭക്തിഗാനം, കാണിക്കമാത, കണ്ണാടി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. കോട്ടമൈതാനത്ത് 600 പേര്‍ക്കുള്ള ഇരിപ്പടങ്ങള്‍ സജ്ജീകരച്ചിട്ടുണ്ട്. കൂടാതെ മെഡിക്ക ല്‍ സംഘം, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ ആവ ശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റില്‍ പോലീസ്, എന്‍. സി.സി, ഫോറസ്റ്റ്, എക്സൈസ്, ഹോംഗാര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്‌കൗട്ട്, റെഡ്ക്രോസ് ഉള്‍പ്പടെ 32 പ്ലറ്റൂണുകള്‍ പങ്കെടുക്കും.
ദേശീയപതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച പൊതുനിര്‍ദേശം:
സബ് ഡിവിഷണല്‍ ലെവല്‍ /ബ്ലോക്ക് ലെവല്‍
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് /ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതത് ഓഫീസുകളില്‍ രാവിലെ ഒന്‍പതിനോ അതിന് ശേഷമോ ആവണം ദേശീയപതാക ഉയര്‍ത്തേണ്ടത്. തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗം, ദേശീയ ഗാനാലാപനം തുടങ്ങിയവ നടത്തേണ്ടതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
രാവിലെ ഒന്‍പതിനോ അതിന് ശേഷമോ മേയര്‍/നഗരസഭ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റ് ദേശീയപതാക ഉയര്‍ത്തേണ്ടതാണ്. തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗം, ദേശീയഗാനം, ദേശഭക്തി ഗാനങ്ങളുടെ ആലാപനം തുടങ്ങിയവയും സംഘടിപ്പിക്കേണ്ടതാണ്.
ഓഫീസുകള്‍/ വിദ്യാലയങ്ങള്‍/ ആരോഗ്യ സ്ഥാപനങ്ങള്‍
ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി രാവിലെ ഒന്‍പതിന് ശേഷം ദേശീ യ പതാക ഉയര്‍ത്തേണ്ടതാണ്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശ ഭക്തി ഗാനാലാപനം മുതലായവ നടത്തണം. സ്വാതന്ത്ര്യദിനാഘോഷ പരിപാടി കളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം പ്രസ്തുത സ്ഥാപ നങ്ങളുടെ മേധാവി ഉറപ്പുവരുത്തേണ്ടതാണ്. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ 2002 ലെ പതാക നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണം. ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം.