മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ടൗണ്‍ പ്രദേശത്ത് നഗരസഭ ആരോഗ്യവി ഭാഗം ഉദ്യാഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ടൗണ്‍ ടൗണിറ്റിന്റെ നേതൃ ത്വത്തില്‍ നഗരസഭ ചെയര്‍മാനും സെക്രട്ടറിയ്ക്കും പ്രതിഷേധ മെമ്മോറാണ്ടം സമര്‍ പ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.സന്തോഷ്, യൂനിറ്റ് നേതാക്കളായ ഫസല്‍ റഹ്മാന്‍, ജയന്‍, കതിര്‍വേല്‍, ഇ.എ.നാസര്‍, എന്‍.ആര്‍ ചിന്‍മയാനന്ദന്‍,നാസര്‍ ചില്ലീസ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50ല്‍ പരം ഹോട്ടല്‍ ഉടമകള്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
തലേദിവസമടക്കം പാതിരാത്രി കഴിയുമ്പോള്‍ അന്നത്തെ വെയ്‌സ്റ്റ് ഓഴിവാക്കാന്‍ കഴി ഞ്ഞെന്ന് വരില്ലെന്നും പിറ്റേ ദിവസം അതിരാവിലെ സ്ഥാപനം തുറക്കുന്ന സമയത്തെ ത്തി കളയാന്‍ വെച്ചതോ അന്നത്തേക്കായി തന്നെ ഒരുക്കിവച്ചതോ ആയ ഭക്ഷണ പദാര്‍ ത്ഥങ്ങളെടുത്ത് കൊണ്ട് പോയി പഴകിയ ഭക്ഷണമാണെന്ന് സ്വയംപ്രഖ്യാപിച്ച് പത്രദൃശ്യ മാധ്യങ്ങളില്‍ വാര്‍ത്തകള്‍ നല്‍കി തൊഴില്‍ മേഖലയെ അവഹേളിക്കുന്ന തരത്തിലാ ണ് ഉദ്യോഗസ്ഥ പ്രവണതയെന്ന് മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി. യാതൊരുവിധ പരി ശോധനകള്‍ക്കും എതിരല്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തൊഴില്‍ ചെയ്യുന്നത്. ഒട്ടേറെ പ്രതിസന്ധികളിലും പ്രയാസങ്ങളിലൂടെയും കടന്നുപോ കുന്ന തൊഴില്‍ മേഖലയുടെ വിശ്വാസ്യതതകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരണങ്ങളും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മെമ്മോറാ ണ്ടത്തില്‍ ആവശ്യപ്പെട്ടു.
പരിശോധന നടപടികളില്‍ തൊഴിലിനെ ബാധിക്കുന്ന തരത്തിലുള്ള പ്രയാസങ്ങള്‍ സൃ ഷ്ടിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍ദേശം നല്‍കി. അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കി വൃത്തിയിലും വെടിപ്പിലും ഭക്ഷണം നല്‍കണമെന്നും ഇക്കാര്യം ഹോട്ടലുടമകള്‍ ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശി ച്ചു. അതേ സമയം ഇക്കഴിഞ്ഞ ഒമ്പതിന് നടത്തിയ പരിശോധനയില്‍ കിഴക്കേപ്പാടന്‍സ് റസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.പി വിസ്മല്‍ അറിയിച്ചു. പത്രകുറിപ്പ് തയ്യാറാക്കിയപ്പോള്‍ മന:പൂര്‍വ്വമല്ലാതെ സംഭവിച്ച ക്ലറിക്കല്‍ പിശകുമൂലമാണ് തെറ്റായ വാര്‍ത്ത കൊടുക്കാ നിടയായതെന്നും സ്ഥാപനത്തിനുണ്ടായ കഷ്ടനഷ്ടങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പി ക്കുന്നതായും ക്ലീന്‍സിറ്റി മാനേജര്‍ അറിയിച്ചു.