അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 215 കഞ്ചാവു ചെടികള്‍ കണ്ടെ ത്തി നശിപ്പിച്ചു. പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഒന്നര കിലോ മീറ്റര്‍മാറി നായിബെട്ടി മലയുടെ ചെരുവിലാണ് കഞ്ചാവു ചെടികളുണ്ടായിരുന്നത്. രണ്ട് പ്ലോട്ടുക ളില്‍ ഒരു മാസം വളര്‍ച്ചയെത്തിയ 212 ചെടികളും മൂന്ന് ചെടികള്‍ മൂന്ന് മാസം പ്രായമു ള്ളതുമായിരുന്നു. പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് പറയുന്നു. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ ആര്‍.എസ്.സുരേ ഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി.ആദര്‍ശ്, പാലക്കാട് ഐ.ബി ഇന്‍സ്‌പെക്ടര്‍ എന്‍. നൗ ഫല്‍, അഗളി റെയ്ഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, പ്രിവന്റീവ് ഓഫി സര്‍മാരായ കെ.ജെ.ഓസ്റ്റിന്‍, ആര്‍.എസ്.സുരേഷ്, എം.പി.വിനോദ്, സിവില്‍ എക്‌സൈ സ് ഓഫിസര്‍മാരായ ദിനേഷ്, വി.പ്രേംകുമാര്‍, എ.കെ.ലക്ഷ്മണന്‍, ടി.കെ.ഭോജന്‍, സി. സുരേഷ്, ഡ്രൈവര്‍ ആര്‍.രാഹുല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.