തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം 2023 -24 അക്കാ ദമിക വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇതര വകുപ്പുക ളുമായി ചേര്‍ന്ന് സംയോജിതവും ഏകീകൃതമായും നടപ്പാക്കുന്നതിനുള്ള കര്‍മ്മ പദ്ധ തിക്ക് രൂപം നല്‍കി സംസ്ഥാന ശില്പശാല പൂര്‍ത്തിയായി.
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയായ ശില്പ ശാലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജന്‍സികള്‍ക്ക് പുറമെ സംസ്ഥാ ന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. കുട്ടി കളില്‍ തുല്യത, പ്രാപ്യത, പഠന തുടര്‍ച്ച എന്നീ അടിസ്ഥാന അക്കാദമിക ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ക്കാണ് ശില്പശാല രൂപം നല്‍കിയത്. കേന്ദ്ര സംസ്ഥാന പദ്ധതികളായതിനാല്‍ ധന വിനിയോഗത്തിലും പൂര്‍ത്തീകരണത്തിലും സമയക്രമവും സമഗ്രതയും കൊണ്ടുവരുന്നതിനുള്ള ഏകോപനവും വിലയിരുത്തലും സാധ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.
പട്ടികജാതി- പട്ടികവര്‍ഗ്ഗ മേഖലയിലെ സംയോജിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷി മേഖല ,ന്യൂനപക്ഷ മേഖല,സാമൂഹ്യനീതി മേഖല, പാര്‍ശ്വവല്‍കൃത മേഖല, ലിംഗ സമ ത്വം തുടങ്ങിയ മേഖലകളില്‍ പൊതുവിദ്യാഭ്യാസം കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ ശില്‍പ്പശാല തീരുമാനിച്ചു. വ്യത്യസ്ത വകുപ്പുകള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കു ന്ന പദ്ധതികളില്‍ ആവര്‍ത്തനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയി രിക്കുന്നത്.
പാര്‍ശ്വവല്‍കൃത മേഖലയിലെ കുട്ടികള്‍ക്കും, സാമ്പത്തികമായും സാമൂഹികമായു മുള്ള പിന്നാക്കാവസ്ഥ മൂലം സ്‌കൂളില്‍ ചേരാതെയും ചേര്‍ന്നിട്ടും പഠനം തുടരാന്‍ കഴിയാതെയുമുള്ള കുട്ടികളെ ഉള്‍പ്പടെ ചേര്‍ത്തുനിര്‍ത്തി സമഗ്ര ഏകോപനം സാധ്യമാക്കുന്ന പരിപാടികളും കര്‍മ്മ പദ്ധതിയിലുണ്ട്.