കോട്ടോപ്പാടം:  കാടിറങ്ങിയെത്തി കൃഷിനശിപ്പിക്കുന്ന കാട്ടാനകളില്‍ നിന്നും മല യോരത്തെ കര്‍ഷകര്‍ക്ക് രക്ഷയേകാന്‍ മുപ്പതേക്കര്‍ ഭാഗത്ത് വനംവകുപ്പ് സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് തുടക്കമിട്ടു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരി ധിയിലെ  കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രതിരോധ സംവിധാനമൊരുക്കുന്നത്. 15 ലക്ഷം രൂപ ചെലവില്‍ സ്വകാര്യസ്ഥലങ്ങളു ടെ അതിരിനോട് ചേര്‍ന്ന് വനത്തിലൂടെയാണ് വേലനിര്‍മാണം. കര്‍ണാടകയിലെ നേ ച്വര്‍ഫെന്‍സ് എന്ന കമ്പനിയാണ് വേലി നിര്‍മിക്കുന്നത്.

കാട്ടാനശല്ല്യം അതിരൂക്ഷമാവുകയും ജനജീവിതം തീര്‍ത്തും ദുസ്സഹവുമായതോടെ വനാതിര്‍ത്തിയില്‍ ശാസ്ത്രീയവും ഫലപ്രദവുമായ പ്രതിരോധ സംവിധാനമൊരുക്ക ണെന്ന ജനാവശ്യം ശക്തമായിരുന്നു. സൈലന്റ് വാലി കാടുകളില്‍ നിന്നാണ് തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള അലനല്ലൂര്‍, കോട്ടോപ്പാടം, കുമരം പുത്തൂര്‍ പഞ്ചായത്തുകളിലെ വനയോരഗ്രാമങ്ങളിലേക്ക് കാട്ടാനകളെത്തുന്നത്. കൃ ഷിനാശം വരുത്തുന്ന ഇവ ജീവനും ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ  ദിവസം തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ വച്ച് ആക്രമിക്കാനെത്തിയ കാട്ടാനകളില്‍ നിന്നും ടാപ്പിംങ് തൊഴിലാളികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു തൊഴിലാളിയുടെ ബൈക്ക് കുത്തിമറിച്ചിട്ട് തകര്‍ത്ത് അന്ന് കാട്ടാനകള്‍ മലകയറി.  ധൈര്യമായി പുറ ത്തിറങ്ങി നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് മലയോരജീവിതം.

കാട്ടാനകളുടെ കാടിറക്കം തടയാന്‍ മുമ്പ് വൈദ്യുതി വേലിയാണ് വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നത്. മരങ്ങള്‍ തള്ളിയിട്ട് വൈദ്യുതിവേലി കാട്ടാനകള്‍ നിഷപ്രഭമാക്കാ റുണ്ട്. ഇതിന് പ്രതിവിധിയാകുമെന്ന് മാത്രമല്ല സ്ഥാപിച്ചയിടങ്ങളിലെല്ലാം ഫലപ്രദമാ ണെന്ന് വ്യക്തമായതോടെയാണ് കാട്ടാനപ്രതിരോധത്തിന് സൗരോര്‍ജവേലി സ്ഥാപി ക്കുന്നതിലേക്ക് വനംവകുപ്പ് തിരിഞ്ഞത്. കഴിഞ്ഞ മാസം ആദ്യവാരത്തിലാണ് കുന്തി പ്പാടത്ത് വേലിനിര്‍മാണം തുടങ്ങാനിരുന്നത്. എന്നാല്‍ മഴ തടസ്സമായി. കാലാവസ്ഥ തെല്ല് അനുകൂലമായത് കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം മുതല്‍ നിര്‍മണപ്രവ ര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തൂണുകളും  മറ്റും സ്ഥാപിക്കുന്നതിനായി വനാതിര്‍ത്തിയി ലെ അടിക്കാടും മരങ്ങളും വെട്ടിനീക്കി സ്ഥലമൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മൂന്നാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!