മണ്ണാര്‍ക്കാട് : നഗരസഭയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഗരസഭ ചെയ ര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ തിരുവനന്തപുരത്തെത്തി വകുപ്പ് മന്ത്രിമാരുമായി കൂടി ക്കാഴ്ച നടത്തി. നഗരസഭ പുതിയതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ്, കോണ്‍ഫറന്‍സ് ഹാള്‍ കെട്ടിടത്തിന് കിഫ്ബിയില്‍ നിന്നും അഞ്ച് കോടിയുടെ സഹായം ലഭ്യമാക്കുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉറപ്പുനല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നെല്ലിപ്പുഴ പഴയ പാലം നഗര സഭക്ക് വിട്ടുതരുന്ന കാര്യത്തിലും കുന്തിപ്പുഴ പാലത്തിന് സമീപം ഓപ്പണ്‍ ജിംനേഷ്യം, പൂന്തോട്ടം എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ചും ടൂറിസം മന്ത്രി മുഹമ്മദ് റിയാസു മായും സംസാരിച്ചു. കുന്തിപ്പുഴയുടെ വികസനം സംബന്ധിച്ച് ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിനുമായും ചര്‍ച്ച നടത്തി.ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് ഉണ്ടാ കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ അറിയിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ .യും ഒപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!