അഗളി: അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീ യ ദിനാചരണവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കി. ആഗസ്റ്റ് ഒന്‍പത് മുതല്‍ 15 വരെ തദ്ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്. ഗോത്രഭാഷ അസംബ്ലി, ഇരുള, മുഡുക, കുറുംമ്പ വിഭാഗങ്ങളിലെ തനത് വാദ്യോപകരങ്ങള്‍, കൃഷി ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, കുറുംമ്പ മേഖലയിലെ തനത് ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം, ഇരുള, മുഡുക ഗോത്ര നൃത്തങ്ങള്‍, പാട്ടുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ ത്ഥികളെയും ഊരുമൂപ്പന്‍മാരെയും ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചു. ഐ.ടി. ഡി.പി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എ. സാദിക്കലി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് പി. രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അട്ട പ്പാടി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി ന്ധു ബാബു, എം.ആര്‍.എസ്. പ്രധാനധ്യാപിക എ. ജ്യോതി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓ ഫീസര്‍മാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.