മണ്ണാര്‍ക്കാട്: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി ആഗസ്റ്റ് ഒന്ന് മുതല്‍ ‘മിഷന്‍ വാത്സല്യ’ക്കു കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ‘ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098’ എന്ന പേ രില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ അധി കാര പരിധിയില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ചൈല്‍ഡ് ഹെ ല്‍പ് ലൈനിലേക്ക് വരുന്ന കോളുകള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നാ ണ് നിയന്ത്രിക്കുന്നത്. അടിയന്തര സഹായം ആവശ്യമുള്ള കോളുകള്‍ പോലീസിന്റെ എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റമായ 112-ലേക്കും മറ്റു കോളുകള്‍ ജില്ലാ അടിസ്ഥാനത്തിലുള്ള ചൈല്‍ഡ് ഹെല്‍പ് ലൈന്‍ യൂണിറ്റുകളിലേക്കും കൈമാറും.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, മൂന്ന് സൂപ്പര്‍വൈസര്‍, മൂന്ന് കേസ് വര്‍ക്കര്‍ എന്നിവരടങ്ങിയതാണ് ജില്ലയിലെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ടീം. പാലക്കാട് റോബി ന്‍സണ്‍ റോഡിലെ മുന്‍സിപ്പല്‍ കെട്ടിടത്തില്‍ രണ്ടാം നിലയിലുള്ള ജില്ലാ ശിശു സംര ക്ഷണ യൂണിറ്റ് ഓഫീസിലാണ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം. കുട്ടികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും 1098 ലേക്ക് വിളിക്കാം. chipalakkad@ gmail.com ആണ് പാലക്കാട് ഹെല്‍പ് ലൈനിന്റെ പുതിയ ഇ-മെയില്‍ വിലാസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!