മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കുന്ന ക്യാംപെയിന്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. കുമ രംപുത്തൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ സൗഹൃദ ക്ലബ്ബാണ് ക്യാംപയിന്‍ സംഘടിപ്പിച്ചത്. 15 മുതല്‍ പെണ്‍കുട്ടികള്‍മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുക യും ചെയ്യുകയാണ് ലക്ഷ്യം. ഇരുന്നൂറോളം പെണ്‍കുട്ടികളെ പരിശോധിച്ചതില്‍ ഏക ദേശം 20 ഓളം കുട്ടികള്‍ക്ക് നേരിയ തോതില്‍ അനീമിയ ഉള്ളതായി കണ്ടെത്തി. ഈ കുട്ടികള്‍ക്ക് കുമരംപുത്തൂര്‍ എഫ്.എച്ച്.സി.യുടേയും ആശാവര്‍ക്കര്‍മാരുടേയും സഹാ യത്തോടെ അയേണ്‍ ഗുളികകള്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയി ച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഷെഫീഖ് റഹ്മാന്‍, സൗഹൃദ കോര്‍ഡിനേറ്റര്‍ രോഷ്ണി ദേവി, എഫ്.എച്ച് .സി. അംഗങ്ങള്‍, ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു.