മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ അഞ്ചു കടകളുടെ ഷട്ടറുകളിലെ പൂട്ടുതകര്‍ത്ത് മോഷണം. പണം നഷ്ടമായി. ദേശീയപാതയോരത്ത് സ്ഥി തി ചെയ്യുന്ന കുവൈറ്റ് പ്ലാസ ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാസിം എന്ന യാളുടെ ബ്രൈഡ് ഗ്യാലറി എന്ന തുണിക്കട, അബ്ദുള്‍ അസീസിന്റെ ഹന്ന ഫാന്‍സി, പ്രമോദ് എന്നയാള്‍ നടത്തുന്ന ജന്‍ഔഷധി മെഡിക്കല്‍ ഷോപ്പ്, സമീപത്തെ അബ്ദുറഹ്മാ ന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒസ്ലം ഹോട്ടല്‍, മിലോ ബേക്കറി എന്നിവടങ്ങളിലാ ണ് മോഷണം നടന്നത്. ഫാന്‍സികടയുടെ മുന്‍വശത്തെ ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് പൊട്ടി ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിക്കും വ്യാഴാഴ്ച പുലര്‍ച്ചയ്ക്കുമിടയിലുള്ള സമയത്താണാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. കടകളുടെയെല്ലാം ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. ഹോട്ടലിന്റെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 4000 രൂപ, മെഡിക്കല്‍ ഷോപ്പില്‍ നിന്നും 5510 രൂപ, ബേക്കറിയില്‍ നി ന്നും 400 രൂപ, ഫാന്‍സി കടയില്‍ നിന്നും 120 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. മണ്ണാര്‍ ക്കാട് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമകളുടെ പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്ന് വരുന്നതായി പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം കുമരംപു ത്തൂര്‍ ചുങ്കത്തും സമാനരീതിയില്‍ മോഷണം നടന്നിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!