കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍തീം പാര്‍ക്ക് പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജലസേചന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ്. കാഞ്ഞിരപ്പുഴയില്‍ അതിനുള്ള സൗകര്യമുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ടൂറിസം പദ്ധതിയ്ക്കാണ് ഏറ്റവും സാധ്യതയുള്ളത്. കാഞ്ഞി രപ്പുഴ ഉദ്യാനത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തിയാല്‍ ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുമെന്ന് മാത്രമല്ല വിനോദ സഞ്ചാരത്തിന്റെ ഹബ്ബാക്കി മാറ്റാനും കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!