മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഡാം ടൂറിസം രംഗത്ത് വലിയ സാധ്യതകള്‍ തുറക്കുന്ന മാ തൃകയില്‍ കാഞ്ഞിരപ്പുഴ ഡാം കേന്ദ്രീകരിച്ച് നൂറ് കോടി ചെലവു പ്രതീക്ഷിക്കുന്ന വി നോദസഞ്ചാര പദ്ധതിക്ക് നീക്കം. കാഞ്ഞിരപ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ട ര്‍തീം പാര്‍ക്ക് പദ്ധതിയ്ക്കാണ് അണിയറ ഒരുക്കം. ഇതിന്റെ വിശദമായ പദ്ധതി രേഖ തയ്യാറായിട്ടുണ്ട്.

വിനോദ സഞ്ചാര രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള പദ്ധതികളാണ് പ്രധാനമായും ഉള്‍ ക്കൊള്ളിച്ചിട്ടുള്ളത്. ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍, വാട്ടര്‍ തീം, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയ്ക്കു പുറമേ മൃഗശാല, മറൈന്‍ അക്വേറിയം, പക്ഷി – ചിത്രശലഭ പാര്‍ക്ക്, കണ്ണാടി തൂക്കുപാലം, സ്നോപാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടെയ്ന്‍, ലേസര്‍ഷോ, ഗെയിം സോണ്‍, ഫെറിസ് വീല്‍, തിരമാല കുളം, സിപ് ലൈന്‍, 16ഡി തിയേറ്റര്‍, ഷോപ്പിങ് സെന്റര്‍, റോഡ്, പാര്‍ക്കിംങ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലെറ്റ് ബ്ലോക്ക് തുടങ്ങിയവയാണ് പ്രധാനമായും വിഭാവനം ചെയ്യുന്നത്. അണക്കെട്ടിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതി യുടേയും അതിമനോഹരമായ ആകാശകാഴ്ചകള്‍ ആസ്വദിക്കാന്‍ ഭാവിയില്‍ റോപ്പ് വേ പദ്ധതിയും മാസ്റ്റര്‍ പ്ലാനില്‍ പരിഗണനയിലുണ്ട്.

ഇടുക്കിയിലെ ഈസ്റ്റേണ്‍ ടൂറിസം ഡെവലപ്പ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോടുള്ള എഫ്.എസ്.ഐ.ടി റെഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റ ഡും ചേര്‍ന്നാണ് സാധ്യത പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പുഴ ഐബിയില്‍ കെ.ശാന്തകുമാരി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യാന പരിപാലന കമ്മിറ്റി യോഗത്തില്‍ വിശദമായ പദ്ധതിരേഖ പ്രദര്‍ശിപ്പിച്ചി രുന്നു. സംരക്ഷിത മേഖല ഒഴിവാക്കി ഡാമിന് മുന്നിലുള്ള നിലവിലെ ഉദ്യാനവും ഉദ്യാന ത്തിന് ഇരുവശത്തുമായി കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളുമാണ് പദ്ധതിക്കായി പരിഗ ണിക്കുന്നത്.

നിലവില്‍ ഒമ്പത് ഏക്കറിലായാണ് കാഞ്ഞിരപ്പുഴ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഡാമി ന്റെ മുന്‍വശത്ത് ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോ ളമായി കാടുപിടിച്ച് കിടക്കുന്നുണ്ട്. ഉദ്യാനം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് സവാരി തുടങ്ങിയവയാണ് നിലവില്‍ കാഞ്ഞിരപ്പുഴയിലുള്ളത്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ തയ്യാറാക്കുന്ന പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഉദ്യാനത്തിന്റെ അഭിവൃദ്ധിയും വരുമാന വര്‍ധനിവിനുമൊപ്പം നിരവധി തൊഴിലവസരങ്ങളും പ്രാദേ ശിക വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. പാലക്കാടിന്റെ ഗ്രാമ്യഭംഗി ക്ക് പാശ്ചാത്യരാജ്യങ്ങളുടെ അഴകു പകരുന്ന പ്രകൃതിയായ കാഞ്ഞിരപ്പുഴയിലേക്ക് നാനായിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!