മണ്ണാര്‍ക്കാട്: ചങ്ങലീരി മല്ലിയില്‍ മുണ്ടയില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് വൈദ്യുതി വെളിച്ചമെത്തി. കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷനാണ് വൈദ്യുതിയെ ത്തിച്ചത്. സംഘടനയുടെ മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് ഡിവിഷനുകളിലെ ആറ് നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിംങ് നടത്തി വൈദ്യുതീകരിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്റെ വീടും വൈദ്യുതീകരിച്ചത്. സ്വിച്ച് ഓണ്‍കര്‍മ്മം ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചി നീയര്‍ എസ്.മൂര്‍ത്തി നിര്‍വ്വഹിച്ചു. കെ.എ.ശിവദാസന്‍, പ്രസാദ് മാത്യു, ടി.ആര്‍.പ്രേം കുമാര്‍, വിജയകുമാര്‍, ഷണ്‍മുഖന്‍, മുരളീധരന്‍, എന്‍.സി.ഫാറൂഖ്, എം.നാരായണന്‍, അബ്ദുള്‍ ഗഫൂര്‍, എം.കൃഷ്ണകുമാര്‍, മുഹമ്മദ് ബഷീര്‍, കരുണാകുറുശ്ശി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി സി.എന്‍.ശിവന്‍ സ്വാഗതവും സം സ്ഥാന കമ്മിറ്റി അംഗം ശശികുമാര്‍ നന്ദിയും പറഞ്ഞു.