മണ്ണാര്‍ക്കാട്: ‘ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ നടത്തി പ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയതായി ഉന്നതവിദ്യാ ഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മാനസിക ശാരീരിക വെല്ലുവി ളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവന്‍ സമയ പരിചാ രകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം’. ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതില്‍ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാന്‍ അനുമതിയായത്. ആശ്വാസകിരണം പദ്ധ തിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്ക് ചെയ്യല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.