മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ആധാരമെഴുത്ത്, പകര്പ്പെഴുത്ത്,സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമ നിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4500 രൂപ ക്ഷേമബത്ത നല്കാന് തീരുമാനം. 6000 അംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. കേരള ആധാരമെഴുത്ത്, പകര്പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് യോഗമാണ് 500 രൂപ വര്‍ദ്ധന വരുത്തിക്കൊണ്ട് ഓണ ത്തിന് ഉത്സവ ബത്ത വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തത്. 2018-ലാണ് ആദ്യമാ യി അംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചത് 1000/ രൂപയായിരുന്നു അന്ന് നല്‍കിയത്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടാണ് 4000/ രൂപയാക്കി ഉയര്‍ത്തിയത്. ഇതിനാവശ്യമായ തുക പൂര്‍ണ്ണമായും ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി അംഗത്വം മുടങ്ങിപ്പോയ ആളുകളുടെ അംഗത്വം പുനഃസ്ഥാപിച്ച് നല്‍കും. കുടിശ്ശികയോടൊപ്പം നാമമാത്രമായ പിഴ ഈടാക്കികൊണ്ടായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുകയെന്ന് രജിസ്ട്രേഷന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന് അറിയിച്ചു.