മണ്ണാര്‍ക്കാട്: അധ്യാപക പരിശീലന , ഫാഷന്‍ ഡിസൈനിംഗ് പഠനരംഗത്തെ മണ്ണാര്‍ ക്കാട്ടെ പ്രമുഖ സ്ഥാപനമായ ഡാസില്‍ അക്കാദമിയില്‍ 2022-23 വര്‍ഷത്തെ മോണ്ടി സോറി ആന്‍ഡ് പ്രീപ്രൈമറി ബാച്ചിന്റെ ബിരുദദാന ചടങ്ങ് വര്‍ണാഭമായി. വിജയ സോപാനത്തിലേറിയ നാല്‍പ്പത്തിയഞ്ചുപേര്‍ ബിരുദമേറ്റുവാങ്ങി.
മോണ്ടിസോറി ലാബുള്ള മണ്ണാര്‍ക്കാട്ടെ ഏകഅധ്യാപക പരീശിലന കേന്ദ്രമാണ് ഡാസി ല്‍ അക്കാദമി. നൂറ് ശതമാനം ജോലി സാധ്യതയുള്ളതും കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാരത്തോടെയുമുള്ള കമ്പ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്, കോസ്റ്റ്യൂം ഡി സൈനിംഗ് കോഴ്‌സ്,ആര്‍ട്ട് ആന്‍ഡ് ക്രാ ഫ്റ്റ് ടീച്ചര്‍ ട്രെയി നിംഗ് കോഴ്‌സ്, പ്രീപ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി തുടങ്ങി യ ഡിപ്ലോമ കോഴ്‌സുകളാണ് ഡാസില്‍ അ ക്കാദമിയിലുള്ളത്. മികച്ച അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് വിദ്യാര്‍ഥികള്‍ ക്ക് നല്‍കുന്നത്. ഇവിടെ നിന്നും പഠിച്ചിറങ്ങി യ നിരവധി പേര്‍ ഇന്ന് അധ്യാപന രംഗ ത്തും ഫാഷന്‍ ഡിസൈനിംഗ് രംഗത്തും ജോലി ചെയ്ത് വരുന്നുണ്ട്. 2022- 23 ബാച്ചില്‍ നൂറ് ശതമാനമാണ് വിജയം നേടിയിട്ടുള്ളത്.
കോടതിപ്പടി പഴേരി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബിരുദ ദാനചടങ്ങ് നഗരസഭാ ചെ യര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭാരത് സേവക് സമാജ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ ബാലന്‍ മച്ചാത്ത് അധ്യക്ഷനായി. സൈക്കളജിസ്റ്റും എഴുത്തുകാരിയുമായ മി ന്നത്ത് സക്കറിയ പാരന്റിംങ് ആന്‍ഡ് സെല്‍ഫ് മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ ക്ലാ സ്സെടുത്തു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീഖ് റഹ്മാന്‍, ഹംസ കുറുവണ്ണ, സാമിയ ഗ്രൂപ്പ് എം.ഡി ഇസഹാഖ്, അമാന ഗ്രൂപ്പ് എം.ഡി അബ്ദുള്‍ റഹ്മാന്‍, ഗഫൂര്‍ പൊതുവത്ത്, ഡാസില്‍ അക്കാദമി മാനേജിംങ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബാ ഷഹനാസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.