പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.എല്‍.എ
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയ്ക്ക് കുറുകെ തോരാപുരത്ത് പാലം യാഥാര്‍ത്ഥ്യമായതിന് പി ന്നാലെ അപ്രോച്ച് റോഡ് ടാറിംങ് ഉള്‍പ്പടെയുള്ള അനുബന്ധ വികസനത്തിനായി നാട് കാത്തിരിക്കുന്നു. ഇത് സംബന്ധിച്ച് നാല് മാസങ്ങള്‍ക്ക് മുമ്പ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം മണ്ണാര്‍ക്കാട് സെക്ഷന്‍ അധികൃതര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്.
തോരാപുരത്തെ പാലം നാടിന്റെ ചിരകാല അഭിലാഷമായിരുന്നു. മഴക്കാലത്ത് നെല്ലി പ്പുഴയില്‍ ജലനിരപ്പു ഉയരുമ്പോള്‍ പ്രദേശവാസികള്‍ക്ക് പുഴയ്ക്ക് അക്കരെയുള്ള പൊ തുശ്മശാനത്തിലേക്ക് മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകാന്‍ കഴിയാ ത്ത സ്ഥിതിയായിരുന്നു. 2014ല്‍ പാലം വേണമെന്ന ആവശ്യം എന്‍.ഷംസുദ്ദിന്‍ എം. എല്‍.എ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തിന് നടപ ടിയായത്. ആറ് കോടി ചെലവില്‍ ഒരു ഭാഗത്ത് നടപ്പാതയോടു കൂടി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാവുന്ന തരത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. നഗരസഭയിലെ തോരാപുരം – ചേലേങ്കര മേഖലയിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന പാലം ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുകയാണ്.
നഗരത്തിലെ നെല്ലിപ്പുഴ, ആശുപത്രിപ്പടി ഭാഗങ്ങളില്‍ ഗതാഗതപ്രശ്നങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാന്‍ സാധിക്കും. പള്ളിക്കുറുപ്പ്, കോങ്ങാട് റോഡി ലേക്കും ചേലേങ്കര വഴി ദേശീയപാതയിലെ നൊട്ടമല വളവിലേക്കും വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താനും കഴിയും. എന്നാല്‍ അപ്രോച്ച് റോഡുകള്‍ ടാറിങ് ചെയ്താലേ പാലം വന്നതിന്റെ ഗുണം പൂര്‍ണമാകൂവെന്നും യുദ്ധാകാലാടിസ്ഥാനത്തില്‍ ഇതിനുള്ള നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ പറയുന്നു. നിലവിലുള്ള അപ്രോച്ച് റോഡ് വീതി കൂട്ടി ടാറിംങ് നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് അപ്രോച്ച് റോഡിന്റെയും ശ്മശാനത്തിലേക്ക് ഇറ ങ്ങുന്ന റോഡിന്റെയും ഉപരിതലം ടാറിംങ് ചെയ്യാന്‍ കഴിയാതെ പോയത്. രണ്ടാംഘട്ട വികസനത്തില്‍ ഇതെല്ലാം നടപ്പിലാക്കാനാണ് നീക്കം. അപ്രോച്ച് റോഡ് ഉപരിതലം ടാറിംങ്, പാലം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഭാഗങ്ങളില്‍ ഇരുവശ ത്തുമായി പുഴസംരക്ഷണ ഭിത്തികള്‍, കടവ് എന്നിവ നിര്‍മിക്കാനാണ് പ്രൊപ്പോസല്‍ നല്‍കിയിട്ടുള്ളത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തു മെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.