മണ്ണാര്‍ക്കാട്: എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം .ആര്‍.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആന്റിബയോട്ടിക് സാക്ഷ രതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 191 ബ്ലോ ക്കുകളിലും എ.എം.ആര്‍. കമ്മിറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബ്ലോക് ലെവല്‍ എ.എം.ആര്‍. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ഊര്‍ജിതപ്പെടു ത്തുന്നതിനും വേണ്ടി ഉടന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും. ഇത്തരത്തി ല്‍ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി കളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
കാര്‍സാപ്പ് 2022ന്റെ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോ ധത്തിന്റെ തോത് അറിയുവാനും അതിനനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോ ഡീകരിക്കുന്നതിനുമാണ് 2022ലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് പല രോ ഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി വില യിരുത്തപ്പെട്ടു. മതിയായ കുറിപ്പടികള്‍ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍ കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നേര ത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനു പുറമേ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്ന രീതികളെക്കു റിച്ചും ചര്‍ച്ച നടന്നു.മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നിവയില്‍ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതി ന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
എല്ലാവരും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഉയര്‍ന്നുവന്നു. മനുഷ്യരില്‍ മാത്രമല്ല മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയില്‍ കൂടുതലായി അശാസ്ത്രീയമായ ആന്റിബയോട്ടിക്കു കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോ ട്ടിക് സാക്ഷര കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതപ്പെടുത്തുന്നതിനായി മലയാ ളത്തിലുള്ള നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ എ.എം.ആര്‍. ബുക്ക്, ബ്ലോക്ക് എ.എം .ആര്‍. കമ്മിറ്റികളും ജില്ലാ എ.എം.ആര്‍. കമ്മിറ്റികളും വഴി പൊതുജനങ്ങള്‍ക്ക് ആന്റി ബയോട്ടിക് പ്രതിരോധത്തിന്റെ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മലയാളത്തിലുള്ള ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു.