മണ്ണാര്‍ക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസ ങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ആകെ 651 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 23 സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് ലൈ സന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് നോട്ടീസ് നല്‍കി. 77 സ്ഥാപനങ്ങള്‍ക്ക് എഫ്. എസ്.എസ്.ഐ രജിസ്‌ട്രേഷന്‍ മാറ്റി ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കി.

ഇന്ന് നടത്തിയ പരിശോധനയില്‍ 342 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഒന്‍പത് സ്ഥാപ നങ്ങള്‍ നിയമാനുസൃത രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാ യി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് നോ ട്ടീസ് നല്‍കി. 55 സ്ഥാപനങ്ങള്‍ക്ക് എഫ്.എസ്.എസ്.ഐ രജിസ്‌ട്രേഷന്‍ മാറ്റി ലൈസന്‍സ് എടുക്കുന്നതിന് നോട്ടീസ് നല്‍കി. 64 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

എട്ട് സ്‌ക്വാര്‍ഡുകളായി നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി. ഷണ്മുഖന്‍, മോഡല്‍ ഓഫീസര്‍ സി.എസ് രാജേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഒ.പി നന്ദകുമാര്‍, ടി.എച്ച് ഹിഷാം അബ്ദുള്ള, ടി.സി ശ്രീമ, എ.എം ഹാസില, എസ്. നയന ലക്ഷ്മി, ആര്‍. ഹേമ, ജോബിന്‍ എ. തമ്പി, സി.പി അനീഷ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!