മണ്ണാര്‍ക്കാട്: കയര്‍ഫെഡ് ഓണം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റം ബര്‍ 15 വരെ ‘മിന്നും പൊന്നോണം’ പദ്ധതി പ്രകാരം കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ ഓരോ പര്‍ച്ചേയ്‌സിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതം നല്‍കുന്നു. ഒന്നാം സമ്മാനം മൂന്ന് പവന്‍, രണ്ടാം സമ്മാനം രണ്ട് പവന്‍, മൂന്നാം സമ്മാനം ഒരു പവന്‍ എന്നിങ്ങനെയാണ് സമ്മാനം. 50 പേര്‍ക്ക് ഒരു ഗ്രാം വീതം സമ്മാശ്വസ സമ്മാനവും നല്‍ കും. 6800 രൂപ വിലയുള്ള ‘ലൈഫ് ഡബിള്‍’ കോട്ട് മെത്തകള്‍ വാങ്ങുമ്പോള്‍ അതേ അള വില്‍ ഡബിള്‍ കോട്ട് മെത്തകള്‍ സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും കയര്‍ തൊഴിലാളികള്‍ക്കും പ്രത്യേകം ഡിസ്‌കൗണ്ട് ലഭിക്കും. 5950 രൂപ വിലയുള്ള ‘ലൈഫ്’ സിംഗിള്‍ കോട്ട് മെത്തകള്‍ വാങ്ങുമ്പോള്‍ അതേ അളവില്‍ സിംഗിള്‍ കോട്ട് മെത്തകള്‍ സൗജന്യമായി ലഭിക്കും. ഈ ആനുകൂല്യം കയര്‍ ഫെഡ് ജി.ബി റോഡിലുള്ള ഷോറുമില്‍ ലഭ്യമാണെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍: 8921323133, 9048804580, 8281009826.
