കല്ലടിക്കോട്: മോഷ്ടിച്ച ടെലിഫോണ്‍ കേബിളുമായി രണ്ട് പേര്‍ കല്ലടിക്കോട് പൊലി സിന്റെ പിടിയിലായി. കോങ്ങാട് ചെറായ കൊട്ടശ്ശേരി സ്വദേശികളായ സുലൈമാന്‍ (32), തൗഫിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി തുപ്പനാട് ജുമാമസ്ജിദിന് മുന്‍വശം സര്‍വീസ് റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. പട്രോളിങ് നടത്തി വരുന്നതിനിടെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരു ന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കറുത്ത നിറത്തിലുള്ള ടെലിഫോണ്‍ കേബിളുകള്‍ കാണപ്പെട്ടത്. ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറ ഞ്ഞതോടെയാണ് കേബിളുകള്‍ കളവുചെയ്തതാണ് വ്യക്തമായത്. തുപ്പനാട് പഴയ പാല ത്തിന് സമീപം ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ കേബിളുകള്‍ മുറിച്ചെടുക്കപ്പെട്ടിരുന്നു. പാലത്തിന് വശത്തെ പൈപ്പിനകത്തുണ്ടായിരുന്ന കേബിള്‍ ഇരുവശങ്ങളിലായാണ് മു റിച്ചെടുത്തിരുന്നത്. എസ്.ഐ കെ.മുരളീധരന്‍, മുഹമ്മദ് ഹാരിസ് എന്നിവരാണ് പൊലി സ് സംഘത്തിലുണ്ടായിരുന്നത്.