അടുത്ത മഴക്കാലത്തിന് മുന്നേ പൂര്‍ത്തിയാക്കാന്‍ നീക്കം
മണ്ണാര്‍ക്കാട്: മലയോര നാടിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിറക്ക ല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണ പ്രവത്തികള്‍ പുനരാരംഭിച്ചു. ടെന്‍ഡര്‍ ഏറ്റെടുത്തതോടെ സര്‍വേ തുടങ്ങുകയും കരാറായ മുറയ്ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊ സൈറ്റിയ്ക്ക് കാഞ്ഞിരപ്പുഴക്കാരുടെ കയ്യടി. കഴിഞ്ഞ ആഴ്ചയാണ് റോഡ് നവീകരണ വുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മില്‍ കരാറായതും സൈറ്റ് കൈമാറിയതും. ഒട്ടും താമസമില്ലാതെ തന്നെ പ്രവൃത്തി കള്‍ ആരംഭിച്ചത് നാട്ടുകാര്‍ക്ക് സന്തോഷവും ഒരുപോലെ പ്രത്യാശയും പകരുന്നു.
എട്ടുകിലോ മീറ്റര്‍ വരുന്ന റോഡില്‍ പലയിടത്തായി നാല് കിലോമീറ്ററിലാണ് നേരത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. അവശേഷിക്കുന്ന ജോലികളെ സംബന്ധി ച്ചറിയാന്‍ കഴിഞ്ഞ മാസം ആദ്യഘട്ട സര്‍വേ നടത്തുകയും ഇത് പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ഭൂമിയുടെ നിരപ്പും മറ്റുമെല്ലാം പരിശോധിക്കുന്നതിനായി രണ്ടാം ഘട്ട സര്‍വേ നടന്നു വരുന്നതായും ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും യു. എല്‍.സി.സി.എസ് അധികൃതര്‍ അറിയിച്ചു. റോഡ് ആരംഭിക്കുന്ന ചിറക്കല്‍പ്പടി ഭാഗ ത്ത് നിന്നാണ് പ്രവൃത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇവിടെ അഴുക്കുചാല്‍ നിര്‍മാ ണം, സ്ലാബിടല്‍ എന്നിവയ്ക്കായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും മറ്റുമാണ് ഇന്നലെ നടന്നത്. മഴ കാര്യമായി ബാധിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങ ളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പാതയോരത്തുള്ള നാലോളം മരങ്ങള്‍ മുറിച്ച് നീക്കല്‍, കാഞ്ഞിരത്തേയും വര്‍മ്മംകോടിലേയും കനാല്‍പാലങ്ങള്‍ പൊളിച്ച് പുതി യത് നിര്‍മിക്കല്‍ തുടങ്ങിയവയാണ് അടുത്ത് തന്നെ നടത്തുക. ഓണം കഴിഞ്ഞ് പാല ങ്ങള്‍ പൊളിക്കും. ഇതോടെ ഇതുവഴി മൂന്ന് മാസത്തോളം ഗതാഗതം തടസ്സപ്പെടും.
മഴകണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് ജോലികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ നവീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് കരാര്‍ കമ്പനിയുടെ തീരുമാനം. മഴ മാറുന്ന മുറയ്ക്ക് ടാറിങ്ങിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ചിറക്കല്‍പ്പടി, കാഞ്ഞിരം ടൗണില്‍ കൈവരികളോടു കൂടിയ നടപ്പാത നിര്‍മിക്കും. കാഞ്ഞിരം ടൗണില്‍ പാതയില്‍ ടാറിംഗ് ഒഴിവാക്കി പൂട്ടുകട്ടകള്‍ വരിക്കും. ഉദ്യാനത്തിന് സമീപത്ത് പാതയോരത്തും പൂട്ടുകട്ടകള്‍ വിരി ക്കും. 19 കോടിയോളം രൂപയാണ് നവീകരണത്തിനായി വിനിയോഗിക്കുന്നത്. ഒമ്പ ത് മാസമാണ് കരാറിന്റെ കാലാവധി. മറ്റ് പ്രയാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം മെയ് മാസത്തോടെ തന്നെ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് യു.എല്‍.സി. സി.എസ് ഉറപ്പു നല്‍കുന്നത്. തകര്‍ന്നു കിടന്ന ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 24.33 കോടി ചെലവില്‍ 2018ലാണ് നവീകരണം ആരംഭി ച്ചത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിനിടെ കരാ റുകാരന്‍ പണി ഉപേക്ഷിച്ചു പോയതോടെ നവീകരണം പാതിവഴിയില്‍ നിലക്കുകയാ യിരുന്നു.