റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ഊര്‍ജിതം
പാലക്കാട്: അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. നി രോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ച 38 പേര്‍ക്കെതിരെ കേസെടുത്തു. ഇതി ല്‍ 25 പേര്‍ അതിഥി തൊഴിലാളികളാണ്. ഇവരില്‍ നിന്നും 35.856 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 7600 രൂപ പിഴയും ഈടാക്കി. വിവിധ ഇടങ്ങളില്‍ നട ത്തിയ പരിശോധനയില്‍ 23 ലിറ്റര്‍ വിദേശമദ്യവും 40 ഗ്രാം കഞ്ചാവും ആര്‍.പി.എഫു മായി സഹകരിച്ച് ഒലവക്കോട് ജങ്ഷനില്‍ ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ 1.9 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ആര്‍.പി.എഫിന്റെ സഹകരണത്തോ ടെ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ് അറിയിച്ചു. ഒഡിഷ, ബീഹാര്‍, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാന ങ്ങളില്‍നിന്നും ജില്ലയിലേക്ക് അതിഥി തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ട്രെയി നുകളിലാണ് പരിശോധന നടത്തുക. കൂടാതെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇതരസം സ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് വന്ന 640 വാഹനങ്ങളിലും ഇന്ന് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കഞ്ചിക്കോട്, പുതുശ്ശേരി, ഒലവക്കോട് തുടങ്ങി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോ ധനയില്‍ 42 പേര്‍ക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. പരിശോധനയില്‍ 36 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.