മണ്ണാര്‍ക്കാട്: ആരോഗ്യ മേഖലയില്‍ ചികിത്സ തേടുമ്പോള്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍ പൊതുജനങ്ങള്‍ അറിവു നേടണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡ ന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോള ജിന്റെ സബ് സെന്റ്ററും മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന്റെ സാമൂഹ്യക്ഷേമ പദ്ധതിയായി കോളജിന് എതിര്‍വശത്ത് ആരംഭിച്ച പുതിയ എം.ഇ.എസ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
രോഗം വന്നാല്‍ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുക എ ന്നതാണ് ഏറ്റവും അഭികാമ്യം. അത്തരം ആരോഗ്യ കേന്ദ്രങ്ങളാണ് എം.ഇ.എസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഇ.എസ് സ്പര്‍ശം പദ്ധതിയില്‍ സൗജന്യ ഓപ്പറേഷന്‍, ആംബുലന്‍സ് സേവനം, വ്യത്യസ്ത ദിനങ്ങളി ല്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മരുന്നുകള്‍ക്ക് പത്ത് ശത മാനം ഇളവുകള്‍ തുടങ്ങി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെ വി വിധ പദ്ധതികള്‍ മണ്ണാര്‍ക്കാട്ടെ പുതിയ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹമീദ്ഫസല്‍ പറഞ്ഞു.
ഫാര്‍മസി ലാബ് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറും ഒ.പി. സെന്റ്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീതയും ലബോറട്ടറി കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടിയും ഉദ്ഘാടനം ചെയ്തു. കല്ലടി കോളജ് ചെയര്‍മാന്‍ കെ.സി. കെ. സയ്യിദ് അലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍, എം.ഇ.എസ് ജില്ലാ സെക്രട്ടറി സൈദ് താജുദ്ദീന്‍ ,ട്രഷറര്‍ കെ.പി.അക്ബര്‍, നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ, ഷെറിന്‍ അബ്ദുല്ല, റംല മന്നയത്ത്, കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, ഡോ.ടി.ഷാബിത എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ സെന്റര്‍ സെക്രട്ടറി സി.പി.ശിഹാബുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ സി.ടി. സൈതലവി നന്ദിയും പറഞ്ഞു.