ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു
മണ്ണാര്‍ക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഫോസ്‌കോഴ്‌സിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 349 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 14 സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ ലൈസ ന്‍സ് / രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം മാത്രം തുറന്നു പ്രവര്‍ ത്തിക്കാവൂ എന്ന നിബന്ധനയില്‍ അടച്ചുപൂട്ടി. പ്രസ്തുത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 സ്ഥാ പനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കി. ഏഴ് സ്‌ക്വാഡുകളായി പാലക്കാട്, ചിറ്റൂര്‍, മലമ്പുഴ, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാ ണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നാളെയും തുടരുമെ ന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.