കോട്ടോപ്പാടം : ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 143-ാം ജന്മവാര്‍ഷിക ത്തോടനുബന്ധിച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ പ്രേംചന്ദ് അനു സ്മരണവും ഹിന്ദി,ഉര്‍ദു ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി ഉദ്ഘാടനം ചെയ്തു.പാഠ്യാനുബന്ധ സമിതി കണ്‍വീനര്‍ ജി.അമ്പിളി അധ്യക്ഷ യായി.ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ.എം. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് ഹമീദ് കൊമ്പത്ത്,പി.ശബ്‌ന,കെ.ഷെഫിന്‍,പാര്‍വ്വതി,ആയിഷ സിയ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ രചനാ മത്സ രങ്ങളും പ്രേംചന്ദിന്റെ ജീവിതരേഖ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!