മണ്ണാര്‍ക്കാട്: പട്ടാമ്പിയില്‍ നടന്ന എ സോണ്‍ കലോത്സവത്തിലും കോഴിക്കോട് നടന്ന ഇന്റര്‍സോണ്‍ കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച എം.ഇ.എസ്. കല്ലടി കോ ളേജിലെ വിദ്യാര്‍ഥികളെ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനംചെയ്തു. അവാര്‍ഡുകളും സമ്മാ നിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് കാസിം ആലായന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി. കെ. ജലീല്‍, ഡോ. ടി. സൈനുല്‍ ആബിദ്, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. സി.പി. സൈനുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി ഡോ. അനു ജോസഫ്, സെയ്ദ് ഫസല്‍, പി.ടി.എ. സെക്രട്ടറി പി. സെയ്തലവി, എ.അബ്ദുല്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.