മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്ന സ്നേഹ തീരം സൗജന്യ ഡയാലിസിസ് കേന്ദ്രം പദ്ധതി പ്രചരണ ക്യാമ്പയിന് നാളെ തുടങ്ങുമെന്ന് സ്നേഹതീരം ഡയാലിസിസ് സെന്റര്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. ഫണ്ട് സമാഹരണം, എക്സലന്‍സ് മീറ്റ്, രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, ആരോഗ്യ ബോ ധവത്കരണ യാത്ര, വാര്‍ഡ് തല സപ്പോര്‍ട്ടിംഗ് കമ്മിറ്റി രൂപീകരണം, തുടങ്ങിയ പരിപാ ടികളാണ് നടത്തുക. ഒക്ടോബര്‍ 31 ന് ക്യാമ്പയിന്‍ സമാപിക്കും. കെട്ടിടത്തിന്റെ അമ്പ ത്ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ജനുവരി ഒന്നിന് പ്ര വര്‍ത്തനം തുടങ്ങുകയാണ് ലക്ഷ്യം. ക്യാമ്പയിനില്‍ ഇഖ്റ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസിന്റെ നേതൃത്വത്തിലുള്ള എക്സലന്‍സ് മീറ്റും നടക്കും. ആദ്യ ഘട്ടത്തില്‍, പ്രതിദിനം 50 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. 10 ഡയാലിസിസ് മെഷീനുകളും. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളും, അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കും. ഏകദേശം ഒന്നര കോടി രൂപ ഇനിയും ചിലവുവരം. പൊതു ജന പങ്കാളിത്തത്തോടെ ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വാര്‍ത്താ സമ്മേ ളനത്തില്‍ സ്നേഹതീരം ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ എം. ഉസ്മാന്‍ പയ്യനെടം, കണ്‍വീനര്‍ അബ്ദുള്‍ അസീസ് , ട്രഷറര്‍ ഷറഫുദ്ദീന്‍, മോഹന്‍ ഐസക്ക്, അബ്ദുള്‍ ഗഫൂര്‍ എം.സി. മൊയ്ദീന്‍ കുട്ടി, സോനു ശിവന്‍,ഗഫൂര്‍ ചീളിപ്പാടം എന്നിവര്‍ പങ്കെടുത്തു.